WELCOME TO BICHOOS THOOVEL<<<>>>ABDULGAFOOR<<<>>>PAPATTIL<<<>>>BADARIYANAGAR<<<>>>KANNAMANGALAM

.

.
.

ഓര്‍മയില്‍

അന്ന് ഒരു ഞായറാഴ്ചയായിരുന്നു 2009/feb/15/.ആ വാര്‍ത്ത കേട്ട്‌ ഞാന്‍ ഞെട്ടലോടെ പകച്ചു നിന്നു .എനിക്ക് വിശ്വസിക്കാനും ഉള്‍കൊള്ളാനും കഴിഞ്ഞില്ല .അതുകൊണ്ട് തന്നെ ഞാന്‍ കൂടുതല്‍ അറിയാന്‍ വീണ്ടും വിളിച്ചു പലര്‍ക്കും പലവട്ടം .ഒടുവില്‍ എല്ലാവരും പറഞ്ഞതു സത്യമായി ..ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹിരാജിഹൂന്‍ ...പിന്നെ ഞാന്‍ പലര്‍ക്കും വിളിച്ചു പറഞ്ഞു .നമ്മുടെ മലാതോടുവിലെമുസ്തഫ മരിച്ചു എന്ന ആ സത്യം ...കേട്ടവര്‍ എല്ലാം വളരെ ഏറെ ദുക്കതോടെയാണ് പ്രതികരിച്ചത് . കുട്ടികാലം തൊട്ടു എന്‍റെകൂടെ കളിക്കാനും ,പഠിക്കാനും വഴക്കിടാനും ,പിണങ്ങാനും ,ഇണങ്ങാനും ഉണ്ടായിരുന്ന എന്‍റെ നല്ല സുഹ്ര്‍ത്തുക്കളില്‍ ഒരുവനായിരുന്നു മുസ്തഫ. മാത്രമല്ല ഒരുവിളി പാടകലെ എന്‍റെ വീട്ടിലെ എല്ലാ പ്രശനങ്ങള്‍ക്കും ഓടിയെത്തിയിരുന്ന എന്‍റെ അയല്‍വാസി .പലപ്പോഴും ഒരു സഹോതരനെ പോലെ യായിരുന്നു അവന്‍റെ സ്നേഹം .പക്ഷെ എല്ലാം മദിയാക്കി ആരെയും കാത്തുനില്‍ക്കാതെ അവന്‍ മടങ്ങി .അള്ളാഹു നമുക്കെല്ലാം ഓരോ സമയം നിശ്ചയിച്ചിട്ടുണ്ട് ആ സമയം വന്നുകഴിഞ്ഞാല്‍ പിന്നെ ആരെയും കത്തുനില്കാതെ മടങ്ങണം അത് തീര്‍ച്ച ...പക്ഷെ ...പിച്ചവെക്കുന്ന മൂന്ന് പിഞ്ചു പൈതങ്ങളെയും അവന്‍റെ ഭാര്യയെയും ,പ്രായവും അസുഗവും ഉള്ള അവന്‍റെ ഉമ്മയെയും മാത്രം തനിച്ചാക്കി അവന്‍ യാത്രയായത് ഒരു നാട് മുഴുവന്‍ ഞെട്ടലുണ്ടാക്കി .ആ വാര്‍ത്ത കേട്ട്‌ കണ്ണീര്‍ കുതിരാത്തവര്‍ ആരുമില്ല .ദിവസങ്ങള്‍ കഴിഞ്ഞു ഈ ലേഖനം എഴുതുമ്പോഴും എന്‍റെ കണ്ണ് നിറയുന്നുണ്ട് .എനിക്കും എന്‍റെ നാടിനും ഇതു മറക്കാന്‍ എത്ര കാലം വേണ്ടിവരും എന്നറിയില്ല. വാല്‍സല്യ നിധികളായ അവന്‍റെ പിഞ്ചു മക്കളിലൂടെ അവന്‍ ഏന്നും ഞങ്ങള്‍ക്കുമുബില്‍ ജീവിക്കും ...അവന്‍റെ എല്ലാ ദോഷങ്ങളും അള്ളാഹു പൊറുത്തു കൊടുക്കട്ടെ !.അവന്‍റെ മക്കളെ ധീര്‍ഗയുസോടെയും ആരോഗ്യത്തോടെയും അള്ളാഹു സംരക്ഷിക്കട്ടെ !നാളെഅവന്‍റെ കൂടെ നമ്മെയും അവന്‍റെ കുടുംബത്തെയും അള്ളാഹു സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടുമാരാവട്ടെ!.....ആമീന്‍ എന്ന പ്രാര്‍ത്ഥനയോടെ ഈ വിനീതന്റെ സിഷ്ടയുസിന്റെ ഹൃദയത്തില്‍ വിടര്‍ന്നു നില്ക്കുന്ന പുഷ്പ്പം പോലെ ഒരിക്കലും മരിക്കാത്ത അവന്‍റെ ഓര്‍മകള്‍ക്ക് മുമ്പില്‍ ഈ വരികള്‍ ഞാന്‍ സമര്‍പ്പിക്കുന്നു .....

.........................കവിത ...................
വാടാതെ കൊഴിഞ്ഞ പുഷ്പ്പം !

വന്നു നീ ഒരിക്കല്‍ പൂമൊട്ട് പോലെ
വിടര്‍ന്നു നീ പതുക്കെ പരിമ ളത്താല്‍....
ജ്വലിച്ചു നിന്‍ വര്‍ണ്ണം മഴവില്ല് പോലെ
ഉദ്യാന ഭൂമിതന്‍ മടിത്തട്ടിലായ് .....

ചലിച്ചു നിന്‍ ചിറകുകള്‍ സ്നേഹത്തിനായ്
മൊഴിഞ്ഞു നിന്‍ നാദം മഴത്തുള്ളിയായ് .......
നല്കി നീ വാല്‍സല്യം ഏറെയെന്നും
വന്നു നീ കൂട്ടായി എന്‍ കളികളത്തില്‍..........

മടങ്ങി നീ പെട്ടന്ന് പറയാതെ അന്ന്
അറിഞ്ഞില്ല ഞാന്‍ നിന്‍റെ ദൃധി ഇത്രയെന്നു .....
തീര്‍ന്നില്ല ചരിതം നിന്‍ യാതയോടെ
വരുന്നു ഞാനും നിന്‍ കൂടെ നാളെ .....

ജ്വലിക്കുന്നു നീ എന്‍ ഹൃദയത്തില്‍ എന്നും
വിടരുന്നു നീ എന്‍ ഹൃദയത്തില്‍ എന്നും ....
തിളങ്ങുന്നു നീ എന്‍ ഹൃദയത്തില്‍ എന്നും
ചിരിക്കുന്നു നീ എന്‍ ഹൃദയത്തില്‍ എന്നും .....

.............................അബ്‌ദുല്‍ ഗഫൂര്‍ papattil.
.............................badariyya nagar

എന്‍റെ ഇന്ത്യ



എന്‍റെ രാജ്യമാണ് ഇന്ത്യ .അല്ല ....നമ്മുടെ രാജ്യമാണ്ഇന്ത്യ വിവിത മതങളും ,വിവിത ഭാഷകളും വിവിത വസ്ത്രങളും ,വിവിത ആചാരങ്ങളും നമ്മെ ലോക ഭൂപടത്തില്‍ എന്നും തലഉയര്‍ത്തികാണിച്ചു .നൂറു കോടിയിലതികം വരുന്ന നമ്മുടെ സഹോദരി സഹോദരന്മാര്‍ നമ്മുടെ പ്രൌടിയായി ഈ മഹാ പ്രൌടിയെ തകര്‍ക്കാന്‍ സാമ്രാജ്യത്വ ശക്തികള്‍ നമുക്കിടയില്‍ വിതറിയ വൈറസാണ് വര്‍ഗീയത .അത് തിരിച്ചറിയാതെ നാം പ്രവര്‍ത്തിച്ചപോല്‍ പലപോഴും മതേതരത്വം തകരുന്നത് പോലെ നമുക്കു തോന്നി .ഒടുവില്‍ അത് ഭീകരതയായി ഈ ഇരുളിന്‍റെസന്ദതികള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഒരു മതത്തിന്‍റെയും പിന്തുണയില്ല

ഹിന്ദുവായാലും ,മുസ്ലിമായാലും ,ക്രിസ്ത്യന്‍ ആയാലും യഥാര്‍ത്ത മത പണ്ഡിതരും മത വിശ്വാസികളും രാജ്യത്തോടോപ്പമുണ്ട് എന്ന സത്യം നാം ഓരോരുത്തരും മനസിലാക്കണം .നാം ഒറ്റക്കെട്ടായി ഒരേ മനസായി പ്രവര്‍ത്തിച്ചാല്‍ നമ്മുടെ രാജ്യത്തെയും നമ്മുടെ സമൂഹത്തെയും രക്ഷിക്കാം ...

പരസ്പരം സ്നേഹിച്ചു ഭീകരവാതതിനെതിരെയും ,വര്‍ഗീയതകെതിരെയും ,സാമ്രാജ്യത്വ ശക്തികള്‍കെതിരെയും. നമുക്കു പോരാടാം.........നമുകൊപ്പം രാജ്യം മുഴുവനും കൊടെയുണ്ട് ....

കൂട്ട്


ഇതൊരു സത്യം .........
എവിടയോ മറഞ്ഞു കിടന്ന ഒരു ബന്ധം .
ഒടുവില്‍ എനിക്കുമുന്നില്‍ .
ഞാന്‍ കാണാതെ
ഞാന്‍ കേള്‍ക്കാതെ
എന്നെ കാണാതെ
  • എന്നെ കേള്‍ക്കാതെ
ജന്മങളുടെ സ്നേഹനിറവില്‍
എനിക്ക് നല്ലരു ഫ്രണ്ട്സ് ....അതെ .
അതാണ് സത്യം .......



കവിത

പ്രവാസിയായ ഞാന്‍. അറിയാതെ എന്റെ പെനയില്‍നിന്നും അടര്‍ന്നു വീണ
ഈ വരികള്‍ എല്ലാ പ്രവാസി മലയാളികള്‍ക്കുംവേഢി സമര്‍പ്പിക്കുന്നു

ദാഹം

സ്വപ്നം കൊയ്യാന്‍ പറന്നുവന്നൊരു കുരുവിക്കൂട്ടം നമ്മള്‍
മോഹം നെചില്‍ തിരകളടിക്കും നീലകടലായ് എന്നും
വെറുമൊരു നീലക്കടലായ് എന്നും ....................
പറന്നിറങിയ പാടെതെന്നും
തനിച്ചിരിക്കും ഓര്‍മകളാല്‍ .
ജനിച്ചു വീണൊരു നാടിന്‍ സുന്ദര
വര്‍ണം കാണാന്‍കൊതിയയ്.
വെയിലും ചൂടും തരണം ചെയ്തു
കൊത്തിയെടുക്കും കതിരുകള്‍ നാം .
മെധിചുകോട്ടിയ ധാന്യം കാണാന്‍
ആരോ നമുക്കു പിന്നില്‍ .
കാണും നമ്മെ സ്നേഹത്തോടെ
നാളുകള്‍ ഏറെ പലരും .
നില്ക്കും അദൊക്കെ നിന്നാല്‍ നാളെ
അവര്‍ക്കുനിന്നില്‍ നിന്നും .
എല്ലാം അറിയാന്‍ ഉണ്ടൊരു ഹൃദയം
ഒടുവില്‍ നമ്മെ താങ്ങാന്‍ .
കാത്തിരിക്കും സ്നേഹത്തോടെ
എന്നും ആ പൊന്‍ ഇണക്കിളി .
എനിക്ക് തുണയായ് എന്നെപോലെ
നീയും എന്നൊരു സത്യം .
മറക്കില്‍ല്ല ഞാന്‍ ഒരിക്കലും
ഈ പ്രവാസ ജീവിതമെന്നും ......

അബ്ദുല്‍ ഗഫൂര്‍
ബാദറിയാനഗര്‍ .......

ഞാന്‍

ഞാന്‍ അബ്ദുല്‍ഗഫൂര്‍

എന്‍െ സ്വപ്നങളും, ആശയങ്ങളും ,പ്രതികരണങ്ങളും തമാശകളും
ഞാന്‍ എന്നും നിങ്ങള്‍കൊപ്പം പന്‍കുവെക്കാം ഇതാ വരുന്നു


ബിചൂസ് തൂവല്‍ ................

നല്ല സുഹ്ര്‍ത്തുക്കള്‍ എന്നും എന്‍റെ സ്വപ്നമാണ് കുട്ടികാലത്തെ കളിക്കൂട്ടുകാരായ പലരെയും ഇന്നു എനിക്ക് വല്ലാതെ മിസ് ചെയ്യുന്നത് എന്റെ നഷ്ട്ടങ്ങളില്‍ ഒന്നായി ഞാന്‍ കാണുന്നു ..
രോ ചലനങ്ങളും തമാശകളാക്കുന്ന പലരും എക്കലെതെയും എന്‍െ ഓര്‍മയിലുണ്ടാവും