116 വറ്ഷം മുന്ബ് നിര്‍മിച്ച ഒരു 'ഡാം' .. ഏതു നിമിഷവും അത് തകരും എന്ന റിപ്പോര്‍ട്ടും .. അത് തകര്‍ന്നാല്‍ 40 ലക്ഷത്തോളം വരുന്ന മനുഷ്യ ജീവനും അവരുടെ നാടും ,വീടും ,സ്വത്തുക്കളും, സമ്പത്തും , സ്വപ്നങ്ങളും ,ഒന്നടങ്കം അറബികടലിലേക്ക് ഒലിച് പോകുംബോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ഭാകത്ത് നിന്നും ഒരു അനുശോജനവും , സംഭവസ്ഥലം സന്ദര്‍ശിക്കലും ഞാന്‍ പ്രതീക്ഷിക്കുന്നു ! . അതോടൊപ്പം 116 വറ്ഷം മുന്ബ് മുല്ലപെരിയാര്‍ ഡാം നിര്‍മിക്കാന്‍ ആവശ്യമായ മെറ്റീരിയല്‍ വാങ്ങിയ കടകള്‍ക്കും ,സ്ഥാപനങ്ങള്‍ക്കും എതിരായ ഒരു കേസും . ഇത് ഞാന്‍ പറയുന്നത് മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തിലാണ് നമുക്കറിയാം തട്ടേകാട് ബോട്ട് ദുരന്തവും , സ്കൂള്‍ കുട്ടികളുടെ വാഹന അപകടങ്ങളും എല്ലാം നടന്നപ്പോള്‍ നമ്മുടെ ഭരണ കൂടവും നിയമ പാലകരും ചെയ്തത് ഇതുപോലെയായിരുന്നു . വരാനിരിക്കുന്ന ഒരു വന്‍ ദുരന്തം ചൂണ്ടികാണിച്ചു കൊടുത്തിട്ടും ചര്‍ച്ചകളും ,സന്ദര്‍ശനവും മാത്രം നടത്തി സമയം കളഞ്ഞാല്‍ നാളെ ദുക്കിച്ചിട്ടു ഒരു കാര്യവും ഉണ്ടാവില്ല . ജയരാജന് എന്തോ പ്രസംഗിച്ചു എന്നുപറഞ്ഞു 6 മാസം തടവ് വിധിക്കുകയും മണികൂറുകള്‍ കൊണ്ട് ജയിലിലടക്കുകയും , മരിച്ച മന്ത്രി ക്ക് അനുശോചനം രേഖപെടുത്തന് മുക്ക്യ മന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുത്ത യോഗത്തിനെതിരെ കേസ് എടുക്കുകയും ചെയ്ത കോടതികളും ലക്ഷകണക്കിന് വരുന്ന മനുഷ്യ ജീവനുകളുടെ കാര്യത്തില്‍ നോക്ക് കുത്തികളായി നില്‍ക്കുന്നത് എന്തൊരു വിരോതാഭാസം !
നിയമവും കരാറുകളും മുടിനാരിഴെ കീറി മുറിച്ചു കേസുകള്‍ക്ക് വേണ്ടി വര്‍ഷങ്ങള്‍ സമയം കളയാന്‍ ഇവിടെ സമയമില്ല . ഏതു നിയമവും പാലിക്കണം . പക്ഷേ നീധി നടപ്പാക്കാന്‍ വേണ്ടി ഉണ്ടാക്കിയതാണ് നിയമങ്ങള്‍ . നിയമങ്ങള്‍ പാലിക്കുബോള് അത് നീധിയും ജീവനും രക്ഷിക്കാന്‍ വേണ്ടിയാവണം . അല്ലാതെ ജീവന് തകര്ക്കാനാകരുത് . മത ,രാഷ്ട്രീയ , വര്‍ഗ്ഗ , ജാതി , വര്‍ണ്ണ ഭേദമില്ലാതെ ഒരേ സ്വരത്തില്‍ ഞങ്ങളുടെ ജീവന് രക്ഷിക്കൂ ! എന്ന് ഉച്ചത്തില്‍ വിളിച്ചുപറയുന്ന മനുഷ്യ ലക്ഷങ്ങളുടെ ശബ്ദം കേള്‍ക്കാതെ പോവാന്‍ എങ്ങിനെ കഴിയുന്നു ഈ രാജ്യത്തെ ഭരണ കൂടത്തിനും കോടതികള്‍ക്കും . ജനങള്‍ക്ക് പ്രതിരോധിച്ചു നിര്‍ത്താന്‍ കഴിയുന്ന അപകടമല്ല മുന്നിലുള്ളത് . ഇത് വന്‍ ദുരന്തമാണ് ! ഇതിനു പരിഹാരം എത്രയും പെട്ടന്ന് മുല്ലപെരിയാറില്‍ ഒരു പുതിയ ഡാം നിര്‍മിക്കുക . അതിനു ഈ രാജ്യത്തെ ഭരണ കൂടവും കോടതികളും മുന്‍കയ്യെടുക്കും എന്ന പ്രതീക്ഷയോടെയും ലക്ഷകണക്കിന് വരുന്ന മനുക്ഷ്യ ജീവനുകള്‍ക്ക് യാതൊരു അപകടവും വരാതിരിക്കട്ടെ ! എന്ന് ദൈവത്തോട് പ്രാര്‍ത്തിച്ചു കൊണ്ടും ഈ വിഷയത്തില്‍ മേലാളന്മാരുടെ കണ്ണ് തുറപ്പിക്കാന്‍ എന്നും ജനങ്ങള്കൊപ്പം നില്ക്കുന്ന കേരളത്തിലെ ദ്രശ്യ മാധ്യമങ്ങള്‍ക്ക് നന്ദി രേഗപെടുത്തിയും നമുക്ക് ഒന്നിക്കാം .....
........' SAVE PEOPLE WITH NEW DAM ' .........ഗഫൂര്‍ പപാട്ടില്
1 അഭിപ്രായം:
U r very very currect
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ