WELCOME TO BICHOOS THOOVEL<<<>>>ABDULGAFOOR<<<>>>PAPATTIL<<<>>>BADARIYANAGAR<<<>>>KANNAMANGALAM
Loading...

മാനവികതയെ ഉണര്‍ത്തുന്നു
ശാന്തി സുമങ്ങളുമായ്  കാന്തപുരം വരവായ് 
മാനവികതയെ ഉണര്‍ത്തുന്നു എന്ന മുദ്രാവാക്യവുമായി  കേരളത്തിന്റെ മാനവിക ചരിത്രത്തില്‍സ്വര്‍ണ ലിപികളാല്‍ കുറിക്കപെട്ട കാന്തപുരത്തിന്റെ കേരളയാത്ര മലയാള മണ്ണില്‍ തേര് തെളിയിച്ചപോല്‍ വടക്കന്‍ കേരളവും ,മലബാറും ,മധ്യ കേരളവും ,തെക്കന്‍ കേരളവും ,പട്ടണവും ,ഗ്രാമവും ,തീരദേശവും ,മലയോരവും എല്ലാം ഒന്നായ്  പറഞ്ഞു ഞങ്ങള്‍ കാന്തപുരത്തിന്റെ കൂടെ .സുന്നി കൈരളി യുടെ   സംഗ ശക്തി  ഒരിക്കല്‍ കൂടി കേരളത്തില്‍ മുഴങ്ങിയ കേരളയാത്ര രാഷ്ട്രീയ  സാമൂഹിക സാംസ്‌കാരിക രംഗത്തെ മുഴുവന്‍ ജനങ്ങളും രണ്ടു കയ്യും നീട്ടി സ്വീകരിച്ചത് മാനവികതയുടെ പുത്തന്‍ ഉണര്‍വായി മാറി . ....2012 APRIL 12-28 ദിവസങ്ങള്‍ സുന്നി പടയണിക്ക് മറക്കാന്‍ കഴിയാത്ത ദിനരാത്രങ്ങള്‍ സമ്മാനിച്ചുഉ  ...


                                               

ഉറക്കം കെടുത്തുന്ന മുല്ലപെരിയാര്‍

116 വറ്ഷം മുന്ബ് നിര്‍മിച്ച ഒരു 'ഡാം' .. ഏതു നിമിഷവും അത് തകരും എന്ന റിപ്പോര്‍ട്ടും .. അത് തകര്‍ന്നാല്‍ 40 ലക്ഷത്തോളം വരുന്ന മനുഷ്യ ജീവനും അവരുടെ നാടും ,വീടും ,സ്വത്തുക്കളും, സമ്പത്തും , സ്വപ്നങ്ങളും ,ഒന്നടങ്കം അറബികടലിലേക്ക് ഒലിച് പോകുംബോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ഭാകത്ത് നിന്നും ഒരു അനുശോജനവും , സംഭവസ്ഥലം സന്ദര്ശിക്കലും ഞാന്‍ പ്രതീക്ഷിക്കുന്നു ! . അതോടൊപ്പം 116 വറ്ഷം മുന്ബ് മുല്ലപെരിയാര്‍ ഡാം നിര്‍മിക്കാന്‍ ആവശ്യമായ മെറ്റീരിയല് വാങ്ങിയ കടകള്‍ക്കും ,സ്ഥാപനങ്ങള്‍ക്കും എതിരായ ഒരു കേസും . ഇത് ഞാന്‍ പറയുന്നത് മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തിലാണ് നമുക്കറിയാം തട്ടേകാട് ബോട്ട് ദുരന്തവും , സ്കൂള്‍ കുട്ടികളുടെ വാഹന അപകടങ്ങളും എല്ലാം നടന്നപ്പോള്‍ നമ്മുടെ ഭരണ കൂടവും നിയമ പാലകരും ചെയ്തത് ഇതുപോലെയായിരുന്നു . വരാനിരിക്കുന്ന ഒരു വന്‍ ദുരന്തം ചൂണ്ടികാണിച്ചു കൊടുത്തിട്ടും ചര്‍ച്ചകളും ,സന്ദര്ശനവും മാത്രം നടത്തി സമയം കളഞ്ഞാല്‍ നാളെ ദുക്കിച്ചിട്ടു ഒരു കാര്യവും ഉണ്ടാവില്ല . ജയരാജന്‍ എന്തോ പ്രസംഗിച്ചു എന്നുപറഞ്ഞു 6 മാസം തടവ്‌ വിധിക്കുകയും മണികൂറുകള്‍ കൊണ്ട് ജയിലിലടക്കുകയും , മരിച്ച മന്ത്രി ക്ക് അനുശോചനം രേഖപെടുത്തന്‍ മുക്ക്യ മന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുത്ത യോഗത്തിനെതിരെ കേസ് എടുക്കുകയും ചെയ്ത കോടതികളും ലക്ഷകണക്കിന് വരുന്ന മനുഷ്യ ജീവനുകളുടെ കാര്യത്തില്‍ നോക്ക് കുത്തികളായി നില്‍ക്കുന്നത് എന്തൊരു വിരോതാഭാസം !

നിയമവും കരാറുകളും മുടിനാരിഴെ കീറി മുറിച്ചു കേസുകള്‍ക്ക്‌ വേണ്ടി വര്‍ഷങ്ങള്‍ സമയം കളയാന്‍ ഇവിടെ സമയമില്ല . ഏതു നിയമവും പാലിക്കണം . പക്ഷേ നീധി നടപ്പാക്കാന്‍ വേണ്ടി ഉണ്ടാക്കിയതാണ് നിയമങ്ങള്‍ . നിയമങ്ങള്‍ പാലിക്കുബോള്‍ അത് നീധിയും ജീവനും രക്ഷിക്കാന്‍ വേണ്ടിയാവണം . അല്ലാതെ ജീവന്‍ തകര്‍ക്കാനാകരുത് . മത ,രാഷ്ട്രീയ , വര്‍ഗ്ഗ , ജാതി , വര്‍ണ്ണ ഭേദമില്ലാതെ ഒരേ സ്വരത്തില്‍ ഞങ്ങളുടെ ജീവന്‍ രക്ഷിക്കൂ ! എന്ന് ഉച്ചത്തില്‍ വിളിച്ചുപറയുന്ന മനുഷ്യ ലക്ഷങ്ങളുടെ ശബ്ദം കേള്‍ക്കാതെ പോവാന്‍ എങ്ങിനെ കഴിയുന്നു ഈ രാജ്യത്തെ ഭരണ കൂടത്തിനും കോടതികള്‍ക്കും . ജനങള്‍ക്ക് പ്രതിരോധിച്ചു നിര്‍ത്താന്‍ കഴിയുന്ന അപകടമല്ല മുന്നിലുള്ളത് . ഇത് വന്‍ ദുരന്തമാണ് ! ഇതിനു പരിഹാരം എത്രയും പെട്ടന്ന് മുല്ലപെരിയാറില്‍ ഒരു പുതിയ ഡാം നിര്‍മിക്കുക . അതിനു ഈ രാജ്യത്തെ ഭരണ കൂടവും കോടതികളും മുന്‍കയ്യെടുക്കും എന്ന പ്രതീക്ഷയോടെയും ലക്ഷകണക്കിന് വരുന്ന മനുക്ഷ്യ ജീവനുകള്‍ക്ക് യാതൊരു അപകടവും വരാതിരിക്കട്ടെ ! എന്ന് ദൈവത്തോട് പ്രാര്‍ത്തിച്ചു കൊണ്ടും ഈ വിഷയത്തില്‍ മേലാളന്മാരുടെ കണ്ണ് തുറപ്പിക്കാന്‍ എന്നും ജനങ്ങള്കൊപ്പം നില്‍ക്കുന്ന കേരളത്തിലെ ദ്രശ്യ മാധ്യമങ്ങള്‍ക്ക് നന്ദി രേഗപെടുത്തിയും നമുക്ക് ഒന്നിക്കാം .....

........' SAVE PEOPLE WITH NEW DAM ' .........ഗഫൂര്‍ പപാട്ടില്‍

ഈത്തപഴത്തിന്റെ നാട്

ചെറുപ്പത്തില്‍ റമളാന്‍ മാസത്തില്‍ ഒരു കാരക്ക 5, അല്ലങ്കില്‍ 6. കഷ്ണമാക്കി അതിന്റെ ഒരു കഷ്ണം കൊണ്ട് നോമ്പ് തുറക്കുമ്പോള്‍ മനസിനുണ്ടാവുന്ന സംത്ര്പ്തിയും , കുളിര്‍മയും ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു .
നമ്മുടെ നാട്ടില്‍ ഇന്നത്തെ അത്ര ഈത്തപഴം സുലഭമല്ലാത്ത കാലം .അന്നൊക്കെ ഈത്തപഴം വിളയുന്ന ആ നാടിനെ ഒന്ന് കാണാനും കുലച്ചുനില്‍ക്കുന്ന ഈത്തപന നേരില്‍ കാണാനും വലിയ ആഗ്രഹം ഉണ്ടായിരുന്നു .ആ ആഗ്രഹം സഫലമായ മുഹൂര്ത്തങ്ങളില്‍നിന്നും എന്‍റെ മൊബൈല്‍ കാമറ ഒപ്പിയെടുത്ത ചിത്രങ്ങളാണിത് .
ഈത്തപഴത്തിന്റെ നാടിനെ അടുത്തറിഞ്ഞപോള്‍ പ്രവാസ ജീവിതത്തിന്റെ കയ്പ്പുനീര്‍ കുടിക്കുന്ന എന്നില്‍ ഒരല്‍പം ആശ്വാസം തരുന്ന കാഴ്ച്ചയാന്നു ഈ ഈത്തപഴ മരങ്ങള്‍ . ഈ സുന്നര നിമിഷത്തിന്റെ ഓര്‍മ്മകള്‍ .ഞാന്‍ നിങ്ങള്ക്ക് വേണ്ടി സമറ്പ്പിക്കുന്നു ..

തിരുകേശത്തിനൊരുത്തമ കേന്ദ്രം

ആഗോള മുസ്ലിംകളുടെ ആധികാരിക ശബ്ദം ഖമറുല്‍ഉലമ കാന്തപുരം ഉസ്താദിന്റെ കരങ്ങളാല്‍ പടുത്തുയര്‍ത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദ് 'മസ്ജിദ് ശഅറേ മുബാറക് ' ഈ മഹാ സംരംഭത്തില്‍ നമുക്കും പങ്കു ചേരാം ...

കാരറ്റ് മാന്‍


ഫോട്ടോ .. സലിം .. മര്‍ജാന്‍ സ്റ്റുഡിയോ ............
നമുക്ക് മുന്നില്‍ നാം കാണാതെ പോവുന്ന ഒട്ടനവതിദ്ര്ശ്യങ്ങള്‍ ...ചിത്രങ്ങള്‍ ....രൂപങ്ങള്‍ ..ഇവയെല്ലം
സൂക്ഷിച്ചു നോക്ക്കിയാല്‍ കൌതുകവും ..പ്രക്രതിയുടെ തമാശകള്‍ .പലപോഴും ..നമ്മെ ഒരുപാടു ചിന്തിപ്പിക്കും .............................

കെടാ വിളക്കായ് സ്വാലിഹ് .

25.10.2009. sunday
'' മുഹമ്മദ്‌ സാലി മോലിയെര് മിദീന്‍കുട്ടി ''... 3 .വയസ്സ് പ്രായമുള്ളപ്പോള്‍ 'എന്താടാ നിന്റെ പേരു 'എന്ന് ചോദിച്ചാല്‍ ഇതായിരുന്നു മറുപടി .സ്വന്തം വീട്ടിലെതുപോലെ തന്നെ ഓടി ചാടി കളിച്ചു നടക്കാന്‍ രാവിലെ തന്നെ അവനെത്തുമായിരുന്നു അന്നൊക്കെ എന്റെ വീട്ടില്‍ .പിന്നീടു സ്കൂളിലും മദ്രസയിലും പോവാന്‍ തുടങ്ങി .എവിടെയും മിടുക്കനായിരുന്ന 'സ്വാലിഹ് ' കൂടുതല്‍ നിഷ്കളകനുമായിരുന്നു .നാട്ടിലും ,വീട്ടിലും ,കുടുംബത്തിലും ,സുഹൃതുക്കള്‍ക്കിടയിലും എന്നും സ്നേഹ സമ്പന്നനും . പുഞ്ചിരിയില്‍ തൂകിയ ആ മിതമായ സംസാരം സ്വാലിഹ് നു എല്ലാവരുടെയും മനസ്സില്‍ ഇടം നല്കി . നല്ല ഒരു സാമൂഹിക പ്രവര്‍ത്തകന്റെ മനസ്സ് അവനില്‍ പലപ്പോഴും എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട് .പക്ഷെ എല്ലാ പ്രതീക്ഷകള്‍ക്കും മങ്ങലേല്പിച്ചു അവനെ അള്ളാഹു തിരിച്ചു വിളിച്ചു .''ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹൂന്‍ '' ഒരു നാട് മുഴുവന്‍ കണീരിലാഴ്ത്തിയ അവന്റെ അകാല നിര്യാണം ഒരിക്കലും മറക്കാന്‍ കഴിയാത്ത ഓര്‍മകളായി ബദരിയ്യാ നഗറിലെ സ്മരണ താളുകളില്‍ നിറഞ്ഞുനില്‍ക്കും ഉയരങ്ങളുടെ കല്‍ പടവുകള്‍ ചവിട്ടി കയറാന്‍ തുടങ്ങുകയായിരുന്ന പ്രിയ സുഹ്ര്‍ത്തു സ്വലിഹ് ഒരു പാടു പ്രതീക്ഷകള്‍ കാത്തിരിക്കുന്ന പാനപാത്രമായിരുന്നു.ഇനി എല്ലാം ചോദൃങള്‍കൂം ഉത്തരം മൌനം മാത്രം ..സര്‍വ ശക്തനായ അള്ളാഹു അവന്റെ പരലോക ജീവിതം നന്മ നിരഞ്ഞതാക്കട്ടെ .! അവന്റെ എല്ലാ പാപങ്ങളും അള്ളാഹു പൊറുത്തു കൊടുക്കട്ടെ .! നാളെ അവനെയും നമ്മെയും അള്ളാഹു സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടുമാറാകട്ടെ .! എന്ന പ്രാര്‍ത്ഥനയോടെ .!...ഈ വിനീതന്റെ മനസ്സില്‍ ഒരു കെടാ വിളക്കായ് ജ്വലിച്ചു നില്‍ക്കുന്ന ഓര്‍മകളോടെ ... .......ഗഫൂര്‍ പാപ്പാട്ടില്‍ ...........

സ്മരണ ശിഹാബ്‌ തങ്ങള്‍

മലബാറിന്റെ പൂന്തോട്ട മായ മലപുറത്തിന്റെ ഹ്രദയ ഭാഗത്തെ ഒരു കൊച്ചു ഗ്രാമം '.പാണക്കാട്.' ആ പാണക്കാട് ഇന്ത്യയില്‍ എവിടെയും അറിയപെടുന്ന ഒരു ഗ്രാമമായി മാറി .പാണക്കാട് എന്ന് കേള്‍ക്കുബോള്‍ നമുക്കു ആദ്യം ഓര്‍മ വരുന്നതും ആ വെക്തിത്ത്വമാണ് .അതായിരുന്നു ശിഹാബ്‌ തങ്ങള്‍ . കോടപ്പനക്കല്‍ തറവാട്ടിലെ കാരണവരായിരുന്ന സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ ഒരു സമൂഹത്തിന്റെ മുയുവന്‍ അത്താണി യായിരുന്നു എന്നതാണ് സത്യം .ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് ഒരു പക്ഷെ തങ്ങള്‍ക്കു പകരം വെക്കാന്‍ ഒരു പേരും ഇല്ല എന്നതാണ് തങ്ങളെ മറ്റു രാഷ്ട്രീയകാരില്‍നിന്നും വേറിട്ടു നിര്‍ത്തുന്നത് . എന്തിനും ഏതിനും പെട്ടെന്ന് വികാരപരമായി ചാടിപുറപെടുന്ന യുവ തലമുറയെ ഒരുപരുതിവരെ പിടിച്ചുനിര്‍ത്താന്‍ ശിഹാബ്‌ തങ്ങള്‍ക്കു കഴിഞ്ഞു .കേരളത്തിലെ മുസ്ലിംങള്‍ സയ്യിദ്‌ കുടുബത്തില്‍ പെട്ട തങ്ങന്മാര്‍ക്ക് കൊടുക്കുന്ന ബഹുമാനവും, ആദരവും,അനുസരണയും എന്നും ഏറ്റുവാങ്ങിയ ശിഹാബ്‌ തങ്ങള്‍ എല്ലാവര്ക്കും മാര്‍ഗ നിര്‍ദേശത്തിന്റെ സ്നേഹ കടലായി മുന്നില്‍നിന്നു .പല രാഷ്ട്രീയ ഭൂകബങളിലൂം മൌനവും സമാതാനവും ശിഹാബ്‌ തങ്ങള്‍ കൈകൊള്ളുന്നത്‌ മുഴുവന്‍ രാഷ്ട്രീയക്കാര്‍ക്കും ശിഹാബ്‌ തങ്ങളെ സ്വന്തം നേതാവായി കാണാന്‍ കഴിഞ്ഞു . ആ വാക്കിന് എതിരഭിപ്രായം പറയാന്‍ ആരും തയാറായിരുന്നില്ല .എല്ലാ പ്രശ്നത്തിനും സമാതാനപരമായ പരിഹാര നിര്‍ദേശം കോടപ്പനക്കള്‍ തറവാട്ടിനെ ഒരു കോടതിയാക്കിമാറ്റി .ആ നേതൃത്വവും പരിഹാരവും നിര്‍ദേശവും ബാക്കിയാക്കി തങ്ങള്‍ യാത്ര പറഞ്ഞതു മലയാളത്തിനും ഇന്ത്യയ്ക്കും പ്രതേകിച്ചു മുസ്ലിം രാഷ്ട്രീയത്തിനും തീരാ നഷ്ട്ടമാണ് .
അള്ളാഹു ആ മഹാന്റെ കൂടെ നമ്മെ സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടുമാരവട്ടെ ! ആമീന്‍ .എന്നാ പ്രാര്‍ത്ഥനയോടെ .തങ്ങള്‍ കാണിച്ചുതന്ന പാതയിലൂടെ തീവ്ര വാതത്ത്തിനെതിരെയും ഭീകര വാതത്ത്തിനെതിരെയും പ്രവര്ത്തിച്ചു സമാതാനവും സ്നേഹവും സന്തോഷവും നിലനില്ക്കുന്ന നല്ല നാളേക്ക് വേണ്ടി നാം ഓരോരുത്തരും പ്രവര്‍ത്തിക്കുക .! ............ഗഫൂര്‍ ..പാപ്പാട്ടില്‍ ....