WELCOME TO BICHOOS THOOVEL<<<>>>ABDULGAFOOR<<<>>>PAPATTIL<<<>>>BADARIYANAGAR<<<>>>KANNAMANGALAM

.

.
.

സ്മരണ ശിഹാബ്‌ തങ്ങള്‍

മലബാറിന്റെ പൂന്തോട്ട മായ മലപുറത്തിന്റെ ഹ്രദയ ഭാഗത്തെ ഒരു കൊച്ചു ഗ്രാമം '.പാണക്കാട്.' ആ പാണക്കാട് ഇന്ത്യയില്‍ എവിടെയും അറിയപെടുന്ന ഒരു ഗ്രാമമായി മാറി .പാണക്കാട് എന്ന് കേള്‍ക്കുബോള്‍ നമുക്കു ആദ്യം ഓര്‍മ വരുന്നതും ആ വെക്തിത്ത്വമാണ് .അതായിരുന്നു ശിഹാബ്‌ തങ്ങള്‍ . കോടപ്പനക്കല്‍ തറവാട്ടിലെ കാരണവരായിരുന്ന സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ ഒരു സമൂഹത്തിന്റെ മുയുവന്‍ അത്താണി യായിരുന്നു എന്നതാണ് സത്യം .ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് ഒരു പക്ഷെ തങ്ങള്‍ക്കു പകരം വെക്കാന്‍ ഒരു പേരും ഇല്ല എന്നതാണ് തങ്ങളെ മറ്റു രാഷ്ട്രീയകാരില്‍നിന്നും വേറിട്ടു നിര്‍ത്തുന്നത് . എന്തിനും ഏതിനും പെട്ടെന്ന് വികാരപരമായി ചാടിപുറപെടുന്ന യുവ തലമുറയെ ഒരുപരുതിവരെ പിടിച്ചുനിര്‍ത്താന്‍ ശിഹാബ്‌ തങ്ങള്‍ക്കു കഴിഞ്ഞു .കേരളത്തിലെ മുസ്ലിംങള്‍ സയ്യിദ്‌ കുടുബത്തില്‍ പെട്ട തങ്ങന്മാര്‍ക്ക് കൊടുക്കുന്ന ബഹുമാനവും, ആദരവും,അനുസരണയും എന്നും ഏറ്റുവാങ്ങിയ ശിഹാബ്‌ തങ്ങള്‍ എല്ലാവര്ക്കും മാര്‍ഗ നിര്‍ദേശത്തിന്റെ സ്നേഹ കടലായി മുന്നില്‍നിന്നു .പല രാഷ്ട്രീയ ഭൂകബങളിലൂം മൌനവും സമാതാനവും ശിഹാബ്‌ തങ്ങള്‍ കൈകൊള്ളുന്നത്‌ മുഴുവന്‍ രാഷ്ട്രീയക്കാര്‍ക്കും ശിഹാബ്‌ തങ്ങളെ സ്വന്തം നേതാവായി കാണാന്‍ കഴിഞ്ഞു . ആ വാക്കിന് എതിരഭിപ്രായം പറയാന്‍ ആരും തയാറായിരുന്നില്ല .എല്ലാ പ്രശ്നത്തിനും സമാതാനപരമായ പരിഹാര നിര്‍ദേശം കോടപ്പനക്കള്‍ തറവാട്ടിനെ ഒരു കോടതിയാക്കിമാറ്റി .ആ നേതൃത്വവും പരിഹാരവും നിര്‍ദേശവും ബാക്കിയാക്കി തങ്ങള്‍ യാത്ര പറഞ്ഞതു മലയാളത്തിനും ഇന്ത്യയ്ക്കും പ്രതേകിച്ചു മുസ്ലിം രാഷ്ട്രീയത്തിനും തീരാ നഷ്ട്ടമാണ് .
അള്ളാഹു ആ മഹാന്റെ കൂടെ നമ്മെ സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടുമാരവട്ടെ ! ആമീന്‍ .എന്നാ പ്രാര്‍ത്ഥനയോടെ .തങ്ങള്‍ കാണിച്ചുതന്ന പാതയിലൂടെ തീവ്ര വാതത്ത്തിനെതിരെയും ഭീകര വാതത്ത്തിനെതിരെയും പ്രവര്ത്തിച്ചു സമാതാനവും സ്നേഹവും സന്തോഷവും നിലനില്ക്കുന്ന നല്ല നാളേക്ക് വേണ്ടി നാം ഓരോരുത്തരും പ്രവര്‍ത്തിക്കുക .! ............ഗഫൂര്‍ ..പാപ്പാട്ടില്‍ ....