WELCOME TO BICHOOS THOOVEL<<<>>>ABDULGAFOOR<<<>>>PAPATTIL<<<>>>BADARIYANAGAR<<<>>>KANNAMANGALAM

.

.
.

കെടാ വിളക്കായ് സ്വാലിഹ് .

25.10.2009. sunday
'' മുഹമ്മദ്‌ സാലി മോലിയെര് മിദീന്‍കുട്ടി ''... 3 .വയസ്സ് പ്രായമുള്ളപ്പോള്‍ 'എന്താടാ നിന്റെ പേരു 'എന്ന് ചോദിച്ചാല്‍ ഇതായിരുന്നു മറുപടി .സ്വന്തം വീട്ടിലെതുപോലെ തന്നെ ഓടി ചാടി കളിച്ചു നടക്കാന്‍ രാവിലെ തന്നെ അവനെത്തുമായിരുന്നു അന്നൊക്കെ എന്റെ വീട്ടില്‍ .പിന്നീടു സ്കൂളിലും മദ്രസയിലും പോവാന്‍ തുടങ്ങി .എവിടെയും മിടുക്കനായിരുന്ന 'സ്വാലിഹ് ' കൂടുതല്‍ നിഷ്കളകനുമായിരുന്നു .നാട്ടിലും ,വീട്ടിലും ,കുടുംബത്തിലും ,സുഹൃതുക്കള്‍ക്കിടയിലും എന്നും സ്നേഹ സമ്പന്നനും . പുഞ്ചിരിയില്‍ തൂകിയ ആ മിതമായ സംസാരം സ്വാലിഹ് നു എല്ലാവരുടെയും മനസ്സില്‍ ഇടം നല്കി . നല്ല ഒരു സാമൂഹിക പ്രവര്‍ത്തകന്റെ മനസ്സ് അവനില്‍ പലപ്പോഴും എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട് .പക്ഷെ എല്ലാ പ്രതീക്ഷകള്‍ക്കും മങ്ങലേല്പിച്ചു അവനെ അള്ളാഹു തിരിച്ചു വിളിച്ചു .''ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹൂന്‍ '' ഒരു നാട് മുഴുവന്‍ കണീരിലാഴ്ത്തിയ അവന്റെ അകാല നിര്യാണം ഒരിക്കലും മറക്കാന്‍ കഴിയാത്ത ഓര്‍മകളായി ബദരിയ്യാ നഗറിലെ സ്മരണ താളുകളില്‍ നിറഞ്ഞുനില്‍ക്കും ഉയരങ്ങളുടെ കല്‍ പടവുകള്‍ ചവിട്ടി കയറാന്‍ തുടങ്ങുകയായിരുന്ന പ്രിയ സുഹ്ര്‍ത്തു സ്വലിഹ് ഒരു പാടു പ്രതീക്ഷകള്‍ കാത്തിരിക്കുന്ന പാനപാത്രമായിരുന്നു.ഇനി എല്ലാം ചോദൃങള്‍കൂം ഉത്തരം മൌനം മാത്രം ..സര്‍വ ശക്തനായ അള്ളാഹു അവന്റെ പരലോക ജീവിതം നന്മ നിരഞ്ഞതാക്കട്ടെ .! അവന്റെ എല്ലാ പാപങ്ങളും അള്ളാഹു പൊറുത്തു കൊടുക്കട്ടെ .! നാളെ അവനെയും നമ്മെയും അള്ളാഹു സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടുമാറാകട്ടെ .! എന്ന പ്രാര്‍ത്ഥനയോടെ .!...ഈ വിനീതന്റെ മനസ്സില്‍ ഒരു കെടാ വിളക്കായ് ജ്വലിച്ചു നില്‍ക്കുന്ന ഓര്‍മകളോടെ ... .......ഗഫൂര്‍ പാപ്പാട്ടില്‍ ...........