Rukunul Kabab
ജീവിത യാത്രയിൽ പലപ്പോഴും കണ്ടുമുട്ടിയ വർണങ്ങൾ ഓർമകളിൽ വിരിഞ്ഞു നില്കുന്ന
പൂക്കളെ പോലെ , സുഗന്തം പടര്ത്തുന്ന വസന്തം പോലെ , നിറഞ്ഞു നിൽക്കുമ്പോൾ കൂട്ട്
കൂടിയവരും , സ്നേഹം നല്കിയവരും , സഹായിച്ചവരും . പലപ്പോഴും വേര്പിരിഞ്ഞു പോകുമ്പോഴും മനസ്സിൽ ഒരിടം അവര്കായ് ഒഴിഞ്ഞു കിടക്കുന്നു .........
എന്റെ വഴികളിൽ ഒരുപിടി നല്ല കൂട്ടുകാരോടൊപ്പം ഞാൻ എത്തി നില്കുന്നു .ഇപോൾ
ദാ ........ഇവിടെ ... ...........
മാനവികതയെ ഉണര്‍ത്തുന്നു
ശാന്തി സുമങ്ങളുമായ് കാന്തപുരം വരവായ്
മാനവികതയെ ഉണര്‍ത്തുന്നു എന്ന മുദ്രാവാക്യവുമായി കേരളത്തിന്റെ മാനവിക ചരിത്രത്തില്‍സ്വര്‍ണ ലിപികളാല്‍ കുറിക്കപെട്ട കാന്തപുരത്തിന്റെ കേരളയാത്ര മലയാള മണ്ണില്‍ തേര് തെളിയിച്ചപോല്‍ വടക്കന്‍ കേരളവും ,മലബാറും ,മധ്യ കേരളവും ,തെക്കന്‍ കേരളവും ,പട്ടണവും ,ഗ്രാമവും ,തീരദേശവും ,മലയോരവും എല്ലാം ഒന്നായ് പറഞ്ഞു ഞങ്ങള്‍ കാന്തപുരത്തിന്റെ കൂടെ .സുന്നി കൈരളി യുടെ സംഗ ശക്തി ഒരിക്കല്‍ കൂടി കേരളത്തില്‍ മുഴങ്ങിയ കേരളയാത്ര രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ മുഴുവന്‍ ജനങ്ങളും രണ്ടു കയ്യും നീട്ടി സ്വീകരിച്ചത് മാനവികതയുടെ പുത്തന്‍ ഉണര്‍വായി മാറി . ....2012 APRIL 12-28 ദിവസങ്ങള്‍ സുന്നി പടയണിക്ക് മറക്കാന്‍ കഴിയാത്ത ദിനരാത്രങ്ങള്‍ സമ്മാനിച്ചുഉ ...
ഉറക്കം കെടുത്തുന്ന മുല്ലപെരിയാര്‍


നിയമവും കരാറുകളും മുടിനാരിഴെ കീറി മുറിച്ചു കേസുകള്‍ക്ക് വേണ്ടി വര്‍ഷങ്ങള്‍ സമയം കളയാന്‍ ഇവിടെ സമയമില്ല . ഏതു നിയമവും പാലിക്കണം . പക്ഷേ നീധി നടപ്പാക്കാന്‍ വേണ്ടി ഉണ്ടാക്കിയതാണ് നിയമങ്ങള്‍ . നിയമങ്ങള്‍ പാലിക്കുബോള്‍ അത് നീധിയും ജീവനും രക്ഷിക്കാന്‍ വേണ്ടിയാവണം . അല്ലാതെ ജീവന്‍ തകര്‍ക്കാനാകരുത് . മത ,രാഷ്ട്രീയ , വര്‍ഗ്ഗ , ജാതി , വര്‍ണ്ണ ഭേദമില്ലാതെ ഒരേ സ്വരത്തില്‍ ഞങ്ങളുടെ ജീവന്‍ രക്ഷിക്കൂ ! എന്ന് ഉച്ചത്തില്‍ വിളിച്ചുപറയുന്ന മനുഷ്യ ലക്ഷങ്ങളുടെ ശബ്ദം കേള്‍ക്കാതെ പോവാന്‍ എങ്ങിനെ കഴിയുന്നു ഈ രാജ്യത്തെ ഭരണ കൂടത്തിനും കോടതികള്‍ക്കും . ജനങള്‍ക്ക് പ്രതിരോധിച്ചു നിര്‍ത്താന്‍ കഴിയുന്ന അപകടമല്ല മുന്നിലുള്ളത് . ഇത് വന്‍ ദുരന്തമാണ് ! ഇതിനു പരിഹാരം എത്രയും പെട്ടന്ന് മുല്ലപെരിയാറില്‍ ഒരു പുതിയ ഡാം നിര്‍മിക്കുക . അതിനു ഈ രാജ്യത്തെ ഭരണ കൂടവും കോടതികളും മുന്‍കയ്യെടുക്കും എന്ന പ്രതീക്ഷയോടെയും ലക്ഷകണക്കിന് വരുന്ന മനുക്ഷ്യ ജീവനുകള്‍ക്ക് യാതൊരു അപകടവും വരാതിരിക്കട്ടെ ! എന്ന് ദൈവത്തോട് പ്രാര്‍ത്തിച്ചു കൊണ്ടും ഈ വിഷയത്തില്‍ മേലാളന്മാരുടെ കണ്ണ് തുറപ്പിക്കാന്‍ എന്നും ജനങ്ങള്കൊപ്പം നില്‍ക്കുന്ന കേരളത്തിലെ ദ്രശ്യ മാധ്യമങ്ങള്‍ക്ക് നന്ദി രേഗപെടുത്തിയും നമുക്ക് ഒന്നിക്കാം .....
........' SAVE PEOPLE WITH NEW DAM ' .........ഗഫൂര്‍ പപാട്ടില്‍
ഈത്തപഴത്തിന്റെ നാട്



നമ്മുടെ നാട്ടില്‍ ഇന്നത്തെ അത്ര ഈത്തപഴം സുലഭമല്ലാത്ത കാലം .അന്നൊക്കെ ഈത്തപഴം വിളയുന്ന ആ നാടിനെ ഒന്ന് കാണാനും കുലച്ചുനില്‍ക്കുന്ന ഈത്തപന നേരില്‍ കാണാനും വലിയ ആഗ്രഹം ഉണ്ടായിരുന്നു .ആ ആഗ്രഹം സഫലമായ മുഹൂര്ത്തങ്ങളില്‍നിന്നും എന്‍റെ മൊബൈല്‍ കാമറ ഒപ്പിയെടുത്ത ചിത്രങ്ങളാണിത് .
ഈത്തപഴത്തിന്റെ നാടിനെ അടുത്തറിഞ്ഞപോള്‍ പ്രവാസ ജീവിതത്തിന്റെ കയ്പ്പുനീര്‍ കുടിക്കുന്ന എന്നില്‍ ഒരല്‍പം ആശ്വാസം തരുന്ന കാഴ്ച്ചയാന്നു ഈ ഈത്തപഴ മരങ്ങള്‍ . ഈ സുന്നര നിമിഷത്തിന്റെ ഓര്‍മ്മകള്‍ .ഞാന്‍ നിങ്ങള്ക്ക് വേണ്ടി സമറ്പ്പിക്കുന്നു ..

തിരുകേശത്തിനൊരുത്തമ കേന്ദ്രം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)